< Back
Kerala
milk
Kerala

പൊള്ളുന്ന ചൂടില്‍ സംസ്ഥാനത്തെ ക്ഷീരമേഖലയും പ്രതിസന്ധിയിൽ

Web Desk
|
3 May 2024 6:30 AM IST

വരൾച്ചാ ബാധിത മേഖലകളിൽ ക്ഷീര വകുപ്പിന്‍റെ ഇടപെടൽ അനിവാര്യമാണെന്ന് കർഷക സംഘടനകൾ ആവശ്യപ്പെടുന്നു

കോട്ടയം: കനത്ത ചൂടിൽ സംസ്ഥാനത്തെ ക്ഷീരമേഖല പ്രതിസന്ധിയിൽ . ജല ലഭ്യത കുറഞ്ഞതും പാലുൽപാദനത്തിലെ കുറവും തിരിച്ചടിയായി. വരൾച്ചാ ബാധിത മേഖലകളിൽ ക്ഷീര വകുപ്പിന്‍റെ ഇടപെടൽ അനിവാര്യമാണെന്ന് കർഷക സംഘടനകൾ ആവശ്യപ്പെടുന്നു.

കോട്ടയം കുര്യനാട്ടെ ക്ഷീര കർഷകനാണ് രാജു ഗോപി . പത്തു പശുക്കളെ വളർത്തുന്നുണ്ട് .പതിറ്റാണ്ടുകളായി ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം അടക്കമുള്ള സംസ്ഥാനത്തെ കർഷകർ കനത്ത ചൂടിൽ ദുരിതത്തിലാണ് . ഒരു പശുവിന് ദിവസവും 200 ലിറ്റർ വെള്ളം വേണം.എന്നാൽ ജലക്ഷാമം ഉള്ള പ്രദേശങ്ങളിൽ വെള്ളം വിലയ്ക്ക് വാങ്ങേണ്ട ഗതികേടിലാണ് കർഷകർ. അധിക സാമ്പത്തിക ചെലവിനൊപ്പം ചൂടു മൂലം പാലുൽപാദനം കുറഞ്ഞതും കർഷകർക്ക് ഇരുട്ടടിയാണ്.

ഇൻസെന്‍റീവും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കാൻ ക്ഷീര വകുപ്പിൻ്റെ നടപടി വേണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം . ചൂട് കണക്കിലെടുത്ത് സ്വകാര്യ കമ്പനികൾ കാലിത്തീറ്റയ്ക്ക് 50 രൂപ വരെ കുറവ് നൽകുന്നുണ്ട്. എന്നാൽ സർക്കാർ ഉത്പന്നമായ കേരളാ ഫീഡ്സ് ഒരു രൂപ പോലും കുറക്കാൻ തയ്യാറായിട്ടില്ലെന്നും ക്ഷീരകർഷകർ പരാതിപ്പെടുന്നു.



Similar Posts