< Back
Kerala
Kerala
കോതിയില്‍ സമരം കൂടുതല്‍ ശക്തമാകുന്നു; പള്ളിക്കണ്ടി ജംഗ്ഷന്‍ ഇന്ന് ഉപരോധിക്കും
|28 Nov 2022 6:35 AM IST
നിര്‍മാണ പ്രവൃത്തി തുടരാന്‍ അനുവദിക്കേണ്ടെന്ന നിലപാടിലാണ് പ്രദേശവാസികള്‍
കോഴിക്കോട്: കോഴിക്കോട് കോതിയിലെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്‍റിനെതിരായ സമരം കൂടുതല്‍ ശക്തമാകുന്നു. പദ്ധതി പ്രദേശത്തിനടുത്തെ പള്ളിക്കണ്ടി ജംഗ്ഷന്‍ സമരസമിതി ഇന്ന് ഉപരോധിക്കും. നിര്‍മാണ പ്രവൃത്തി തുടരാന്‍ അനുവദിക്കേണ്ടെന്ന നിലപാടിലാണ് പ്രദേശവാസികള്‍. അതേസമയം കോതിയിലെയും ആവിക്കലിലേയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ ഇന്ന് നില്‍പ് സമരം നടത്തും.
മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതിനെതിരെ പ്രദേശത്ത് ജനകീയ സമിതി ശനിയാഴ്ച ഹര്‍ത്താലും നടത്തിയിരുന്നു. ജനങ്ങളുടെ എതിർപ്പ് മറികടന്നും ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്‍റ് നിർമാണം നടക്കുന്നതിനും അതിന്‍റെ പ്രതിഷേധങ്ങള്‍ക്കെതിരായ പൊലീസ് നടപടിയിലും പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.