< Back
Kerala

Kerala
കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
|6 Jan 2022 12:48 PM IST
ഓണ്‍ലൈന്‍ ഗെയിം കളിച്ചതാണോ മരണത്തിലേക്ക് നയിച്ചത് എന്നതിനെ കുറിച്ച് അന്വേഷിക്കും
കണ്ണൂര്‍ ധര്‍മ്മടത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ധര്‍മ്മടം സ്വദേശി അദിനാന്‍ (17) ആണ് ആത്മഹത്യ ചെയ്തത്.
കുട്ടി സ്ഥിരമായി ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്നതായി മാതാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആത്മഹത്യയുടെ കാരണം ഇതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലന്ന് പോലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ തകര്‍ന്ന നിലയിലാണ് ഉള്ളത്. കുട്ടിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.