< Back
Kerala

Kerala
കോളജ് യൂണിയൻ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിദ്യാർഥി ബൈക്ക് അപകടത്തിൽ മരിച്ചു
|9 Nov 2022 12:09 PM IST
ഇന്നലെ വൈകീട്ട് ഏഴിന് തിരൂർക്കാട് ചവ റോഡിൽ ഹസീബ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
മങ്കട (മലപ്പുറം): കോളജ് യൂണിയൻ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിദ്യാർഥി ബൈക്ക് അപകടത്തിൽ മരിച്ചു. തിരൂർക്കാട് നസ്ര ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ബി.എ ഇംഗ്ലീഷ് വിദ്യാർഥി ഹസീബ് (19) ആണ് മരിച്ചത്. ശനിയാഴ്ച നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഹസീബ് ഫൈൻ ആർട്‌സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇന്നലെ വൈകീട്ട് ഏഴിന് തിരൂർക്കാട് ചവ റോഡിൽ ഹസീബ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹസീബിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
പിതാവ്: കിണറ്റിങ്ങത്തൊടി ഹംസ, മാതാവ്: ചേരിയം കോരിയാട്ടിൽ ഹബീബ. സഹോദരങ്ങൾ: ഹാഷിം, ഹർഷിദ