< Back
Kerala
താമരശ്ശേരിയില്‍ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു
Kerala

താമരശ്ശേരിയില്‍ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു

Web Desk
|
20 Oct 2024 5:54 PM IST

താമരശ്ശേരി പൂനൂർ പുഴയിലാണ് അപകടം

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു. കോട്ടക്കുന്ന് സാലിയുടെ മകൻ ആദിൽ(11) ആണ് മരിച്ചത്. താമരശ്ശേരി പൂനൂർ പുഴയിലാണ് അപകടം. കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ ആദിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.

വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. ഫുട്‌ബോൾ മത്സരം കഴിഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാൻ ഇറങ്ങിയതായിരുന്നു ആദില്‍. ഇതിനിടെ പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. കുട്ടികൾ ബഹളം വെച്ചതോടെ നാട്ടുകാർ എത്തിയാണ് ആദിലിനെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Similar Posts