< Back
Kerala
ക്ഷേത്രക്കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു
Kerala

ക്ഷേത്രക്കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു

Web Desk
|
3 Aug 2022 2:17 PM IST

തിരുവല്ല മന്നങ്കരച്ചിറ സ്വദേശി കാശിനാഥൻ ആണ് മരിച്ചത്

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല ശ്രീവല്ലഭ ക്ഷേത്രക്കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു. തിരുവല്ല മന്നങ്കരച്ചിറ സ്വദേശി കാശിനാഥൻ ആണ് മരിച്ചത്. ക്ഷേത്രക്കുളത്തിൽ ഇന്ന് ഉച്ചക്ക് 12.30 നാണ് കൂട്ടുകാരനുമൊത്ത് കാശിനാഥന്‍ കുളിക്കാനിറങ്ങിയത്. ഇതിനിടെയാണ് അപകടമുണ്ടായത്. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.

Related Tags :
Similar Posts