< Back
Kerala
ലോകകപ്പ് മത്സരം കാണാൻ പോകുന്നതിനിടെ വിദ്യാർഥി കിണറ്റിൽ വീണ് മരിച്ചു
Kerala

ലോകകപ്പ് മത്സരം കാണാൻ പോകുന്നതിനിടെ വിദ്യാർഥി കിണറ്റിൽ വീണ് മരിച്ചു

Web Desk
|
4 Dec 2022 11:56 AM IST

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി

മലപ്പുറം: ലോകകപ്പ് മത്സരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് വിദ്യാർഥി മരിച്ചു. മാവൂർ കണിയാത്ത് കണ്ണംപിലാക്കൽ ഷാഫിയുടെ മകൻ മുഹമ്മദ് നാദില്‍ (17) ആണ് മരിച്ചത്. പെരുവള്ളൂർ നജാത്ത് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിയാണ്.

മലപ്പുറം പെരുവള്ളൂരിൽ ഇന്നലെ അർധരാത്രിയാണ് അപകടം. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നതിനിടെ ഫുട്‌ബോൾ മത്സരം കാണാൻ രാത്രി പോവുമ്പോഴായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

Similar Posts