< Back
Kerala

Kerala
സ്‌കൂൾ ബസ് പിന്നോട്ടെടുത്തു; വാഹനങ്ങൾക്കിടയിൽപെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം
|17 Oct 2022 7:07 PM IST
കുട്ടിയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കോഴിക്കോട്: കൊടിയത്തൂരിൽ സ്‌കൂൾ ബസ്സിടിച്ച് വിദ്യാർഥി മരിച്ചു. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി പാഴൂർ സ്വദേശി മുഹമ്മദ് ബാഹിഷാണ് മരിച്ചത്. ബസ് പിന്നോട്ടെടുത്തപ്പോൾ രണ്ട് വാഹനങ്ങൾക്കിടിയിൽപ്പെട്ടാണ് വിദ്യാർഥിയുടെ മരണം. വൈകീട്ട് സ്‌കൂൾ വിട്ട ശേഷമാണ് അപകടമുണ്ടായത്.
കുട്ടിയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്.