< Back
Kerala
ഉത്തരക്കടലാസിനപേക്ഷിച്ച വിദ്യാർഥിക്ക് ലഭിച്ചത് മറ്റൊരു വിദ്യാർഥിയുടെ ആൻസര്‍ ഷീറ്റ്
Kerala

ഉത്തരക്കടലാസിനപേക്ഷിച്ച വിദ്യാർഥിക്ക് ലഭിച്ചത് മറ്റൊരു വിദ്യാർഥിയുടെ ആൻസര്‍ ഷീറ്റ്

Web Desk
|
29 Nov 2025 7:54 AM IST

സമാന അനുഭവങ്ങൾ പങ്കുവെച്ച് മറ്റു വിദ്യാർഥികളും രംഗത്തെത്തി

കോഴിക്കോട്: ഉത്തരക്കടലാസിനപേക്ഷിച്ച വിദ്യാർഥിക്ക് ലഭിച്ചത് മറ്റൊരു വിദ്യാർഥിയുടെ ഉത്തരക്കടലാസ്. കാലിക്കറ്റ് സർവകലാശാല ബി കോം വിദ്യാർഥിക്കാണ് ഉത്തരക്കടലാസ് മാറി ലഭിച്ചത്. സമാന അനുഭവങ്ങൾ പങ്കുവെച്ച് മറ്റു വിദ്യാർഥികളും രംഗത്തെത്തി.

കൊണ്ടോട്ടി EMEA കോളജിലെ ബി കോം നാലാം സെമസ്റ്റർ വിദ്യാർഥിയായ റിൻഷിദക്കാണ് മറ്റൊരു വിദ്യാർഥിയുടെ ഉത്തരക്കടലാസ് ലഭിച്ചത്. ബാങ്കിങ് ആൻഡ് ഇൻഷുറൻസ് എന്ന വിഷയത്തിന് പ്രതീക്ഷിച്ച റിസൽറ്റ് ലഭിക്കാതിരുന്നതോടെ വിദ്യാർഥി പുനർ മൂല്യനിർണയത്തിന് അപേക്ഷിച്ചു. ഫലത്തിൽ മാറ്റമില്ലെന്ന് കണ്ടതോടെയാണ് ഉത്തരക്കടലാസിൻ്റെ കോപ്പിക്ക് വേണ്ടി അപേക്ഷിച്ചത്. ലഭിച്ചതാകട്ടെ മറ്റൊരു വിദ്യാർഥിയുടെ ഉത്തരക്കടലാസ്.

ഇതേ കോളജിലെ മറ്റൊരു വിദ്യാർഥിക്കും ഉത്തരക്കടലാസ് മാറി ലഭിച്ചതായി പറയുന്നു. വീഴ്ച വരുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർഥി സംഘടനാ നേതാക്കൾ രംഗത്തെത്തി. പരാതിയിൽ നടപടിയുണ്ടാകുമെന്ന് പരീക്ഷ കൺട്രോളർ ഉറപ്പ് നൽകിയതായും വിദ്യാർഥികൾ പറഞ്ഞു.



Similar Posts