< Back
Kerala
The student who threatened the teachers was suspended
Kerala

തൃത്താലയിൽ അധ്യാപകരെ ഭീഷണിപ്പെടുത്തിയ വിദ്യാർഥിയെ സ്‌കൂളിൽനിന്ന് സസ്‌പെൻഡ് ചെയ്തു

Web Desk
|
22 Jan 2025 7:28 AM IST

മൊബൈൽ ഫോൺ വാങ്ങിവെച്ചതിനാണ് വിദ്യാർഥി അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയത്.

പാലക്കാട്: തൃത്താലയിൽ അധ്യാപകരെ ഭീഷണിപ്പെടുത്തിയ വിദ്യാർഥിയെ സ്‌കൂളിൽനിന്ന് സസ്‌പെൻഡ് ചെയ്തു. ഇന്ന് ചേരുന്ന പിടിഎ മീറ്റിങ്ങിൽ തുടർനടപടികൾ ആലോചിക്കും. മൊബൈൽ ഫോൺ വാങ്ങിവെച്ചതിനാണ് വിദ്യാർഥി അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയത്.

പുറത്തിറങ്ങിയാൽ തീർത്തുകളയും എന്നായിരുന്നു വിദ്യാർഥി അധ്യാപകരോട് പറഞ്ഞത്. സംഭവത്തിൽ അധ്യാപകർ തൃത്താല പൊലീസിൽ പരാതി നൽകിയിരുന്നു.

Similar Posts