< Back
Kerala

Kerala
മുക്ക് പണ്ടം പണയപെടുത്തി പണം തട്ടിയ മോഷ്ടാവ് പിടിയിൽ
|5 Dec 2023 9:45 PM IST
നാദാപുരം സ്വദേശി മാക്കൂൽ വീട്ടിൽ മുഹമ്മദ് റഹീസിനെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്
നാദാപുരം: ബാങ്കിൽ മുക്ക് പണ്ടം പണയപെടുത്തി പണം തട്ടിയ മോഷ്ടാവ് പിടിയിൽ .നാദാപുരം കല്ലാച്ചിയിലാണ് സംഭവം. നാദാപുരം സ്വദേശി മാക്കൂൽ വീട്ടിൽ മുഹമ്മദ് റഹീസിനെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
നാദാപുരം സർവീസ് സഹകരണ ബാങ്കിൽ നിന്നും നാൽപത്തി ഒമ്പതിനായിരം രൂപയാണ് മുക്കു പണ്ടം പണയപ്പെടുത്തി ഇയാൾ തട്ടിയെടുത്തത്.