< Back
Kerala

Kerala
വാൽപ്പാറയിൽ ആറുവയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി
|26 Jun 2025 8:10 AM IST
തമിഴ്‌നാട് വനംവകുപ്പ് കൊല്ലപ്പെട്ട റോഷ്‌നിയുടെ വീടിനു സമീപം സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
തൃശൂർ: തമിഴ്‌നാട് വാൽപ്പാറയിൽ ആറുവയസുകാരിയെ ഭക്ഷിച്ച നരഭോജി പുലിയെ പിടികൂടി. തമിഴ്‌നാട് വനംവകുപ്പ് കൊല്ലപ്പെട്ട റോഷ്‌നിയുടെ വീടിനു സമീപം സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
ജാർഖണ്ഡ് ദമ്പതികളുടെ മകൾ റോഷ്‌നിയെ ജൂൺ 20നാണ് പുലി പിടിച്ചത്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീട്ടിൽ കയറിയായിരുന്നു പുലി പിടിച്ചത്. പിന്നീട് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച നടത്തിയ തിരച്ചിലിൽ തേയിലത്തോട്ടത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
watch video: