< Back
Kerala

Kerala
പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
|29 July 2022 6:26 PM IST
മറ്റന്നാൾ വൈകുന്നേരം അഞ്ച് മണി വരെയാണ് ട്രയൽ അലോട്ട്‌മെന്റ് പരിശോധിക്കാനാവുക
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് വഴി അലോട്ട്‌മെന്റ് പരിശോധിക്കാം.
മറ്റന്നാൾ വൈകുന്നേരം അഞ്ച് മണി വരെയാണ് ട്രയൽ അലോട്ട്‌മെന്റ് പരിശോധിക്കാനാവുക. ഈ സമയപരിധിക്കുള്ളിൽ വിദ്യാർഥികൾക്ക് തിരുത്തലുകൾ വരുത്താം. ആദ്യ അലോട്ട്‌മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് തന്നെ പ്രസിദ്ധീകരിക്കും. https://hscap.kerala.gov.in ഈ വെബ്‌സൈറ്റിലൂടെ അലോട്ടമെന്റ് വിവരങ്ങൾ അറിയാൻ സാധിക്കും.
ക്ലാസുകൾ ഓഗസ്റ്റ് 22ന് തുടങ്ങുന്ന തരത്തിലാണ് ക്രമീകരണം.