< Back
Kerala
മേശയുടെ ഒടിഞ്ഞ കാലെടുത്ത് മോശയുടെ അംശവടിയാക്കി വിറ്റുമോൻസന്റെ പുരാവസ്തുക്കൾ ഏറ്റെടുത്ത് ട്രോൾ ലോകം
Kerala

''മേശയുടെ ഒടിഞ്ഞ കാലെടുത്ത് മോശയുടെ അംശവടിയാക്കി വിറ്റു''മോൻസന്റെ പുരാവസ്തുക്കൾ ഏറ്റെടുത്ത് ട്രോൾ ലോകം

Web Desk
|
28 Sept 2021 4:41 PM IST

നിരവധി ട്രോളുകളാണ് ഈ വിഷയത്തിൽ ഐ.സി.യു, ട്രോൾ മലയാളം, ട്രോൾ സംഘ് തുടങ്ങിയ ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും പേജുകളിലൂടെയും പ്രചരിക്കുന്നത്

'പഴയ ഒടിഞ്ഞ മേശയുടെ കാലെടുത്ത് മോശയുടെ അംശവടിയാണെന്ന് പറഞ്ഞു വിറ്റ ചങ്ക് വാങ്ങിയ ആളെ നോക്കി : 'ഭാഗ്യവാനേ' എന്നൊരു വിളി. ജോജി സിനിമയിൽ അപ്പന്റെ സ്വത്ത് കിട്ടാൻ പോകുന്ന ഫഹദ് ഫാസിലിന്റെ ജോജി കഥാപാത്രത്തെ നോക്കി ഷമ്മി തിലകൻ കോടീശ്വരാ... എന്ന് വിളിക്കുന്ന ചിത്രവുമായാണ് ട്രോൾ. പുരാവസ്തു വിൽപനയുടെ പേരിൽ തട്ടിപ്പു നടത്തിയ മോൻസൺ മാവുങ്കലിന്റെ പുരാവസ്തുക്കളും അവ കണ്ട് കണ്ണു മിഴിച്ച പ്രമുഖരെയും ട്രോൾ ലോകം ഏറ്റെടുത്തിരിക്കുകയാണ്. നിരവധി ട്രോളുകളാണ് ഈ വിഷയത്തിൽ ഐ.സി.യു, ട്രോൾ മലയാളം, ട്രോൾ സംഘ് തുടങ്ങിയ ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും പേജുകളിലൂടെയും പ്രചരിക്കുന്നത്.

തന്റെ കാണാതായ മാന്ത്രിക വടി തേടി മോൻസണെ വിളിക്കുന്ന മായാവി, ആദാമിന്റെ വാരിയെല്ല് ഉണ്ടെന്ന കാര്യം തീരെ വിശ്വസിക്കില്ലെന്ന ഡയലോഗ് പറയുന്ന 'ഹോം' ലെ ഇന്ദ്രൻസ് കഥാപാത്രം, ക്രിസ്തുവിന്റെ തിരുവസ്ത്രം മുതൽ ഉണ്ണിക്കണ്ണൻ വെണ്ണ കട്ടു തിന്ന ഉറിവരെ കാണിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥരെ വിശ്വസിപ്പിച്ച തനിരാവണനായി മോൻസനെ പരിചയപ്പെടുത്തുന്ന ചിത്രം, കേരളം ഉണ്ടാക്കാൻ എറിഞ്ഞ മഴു തപ്പി നടക്കുന്ന പരശുരാമനോട് വീട്ടിലുണ്ട്, വിറകുവെട്ടുന്നത് അതുകൊണ്ടാണ് എന്ന് പറയുന്ന മോൻസൺ (വേണമെങ്കിൽ കണ്ടുപോയ്‌ക്കോയെന്ന് മേൽക്കുറിപ്പ്) എന്നിങ്ങനെ സംഭവം ട്രോളന്മാർ നന്നായി ആഘോഷിച്ചിട്ടുണ്ട്.

ഏറെ പേർ കയറിയിരുന്ന ടിപ്പുവിന്റെ സിംഹാസനത്തിൽ ഇന്നി അദ്ദേഹം മാത്രമാണ് ഇരിക്കാൻ ബാക്കിയുള്ളതെന്നും മണിചെയ്ൻ തട്ടിപ്പ് നടത്തി പിടിയിലായ മുതലാളിയും ടീമും ഇങ്ങനെയുണ്ടോ കള്ളന്മാര് എന്ന് പറയുന്നതടക്കമുള്ള ട്രോളുകൾ ചിരിയുണർത്തുന്നതാണ്.

അത്തരം ചില ട്രോളുകൾ കാണാം...
































Similar Posts