< Back
Kerala

Kerala
തൊഴിൽ നഷ്ടമായ പ്രവാസികൾക്ക് കേന്ദ്ര ബജറ്റിൽ പ്രത്യേക പാക്കേജ് അനുവദിക്കണം-കെ.എൻ ബാലഗോപാൽ
|30 Dec 2021 10:13 PM IST
കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ട 11 ലക്ഷം പ്രവാസികൾ കേരളത്തിലുണ്ട്
കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടു നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് കേന്ദ്രബജറ്റിൽ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ. ബജറ്റിനു മുന്നോടിയായി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ വിളിച്ചു ചേർത്ത യോഗത്തിലാണ് കേരളം ഇക്കാര്യം ആവശ്യപ്പെട്ടത്. കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ട 11 ലക്ഷം പ്രവാസികൾ കേരളത്തിലുണ്ട്. ഇവർക്ക് പുതിയ തൊഴിൽ കണ്ടെത്താനുള്ള പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.