< Back
Kerala

Kerala
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയിലെത്തി
|24 Nov 2023 6:00 PM IST
142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയിലെത്തി. തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നൽകി. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് പെയ്ത ശക്തമായ മഴയുമാണ് ജലനിരപ്പ് ഉയരാൻ കാരണം.
കഴിഞ്ഞ കുറച്ചു നാളുകളായി തമിഴ്‌നാട്ടിലും കേരളത്തിലും ശക്തമായ മഴയാണുണ്ടായത്. സെക്കന്റിൽ 4000 ഘനഅടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ആയിരം ഘനഅടി ജലം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.