< Back
Kerala

Kerala
ബൈക്കിന്റെ ചങ്ങലയിൽ സാരി കുടുങ്ങി അപകടം: പരിക്കേറ്റ സ്ത്രീ മരിച്ചു
|25 Jan 2025 12:35 PM IST
ബൈക്കിൽനിന്ന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു
മലപ്പുറം: ബൈക്കിന്റെ ചങ്ങലയില്‍ സാരി കുടുങ്ങി റോഡിലേക്ക് തെറിച്ചുവീണ സ്ത്രീ മരിച്ചു. കോട്ടക്കല്‍ തോക്കാമ്പാറ സ്വദേശി ബേബി (66) ആണ് മരിച്ചത്. മകനൊപ്പം സഞ്ചരിക്കവെ കോട്ടക്കല്‍ ചങ്കുവെട്ടി ജങ്ഷനടുത്ത് വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.
ചങ്ങലയിൽ സാരി കുടുങ്ങി മാതാവ് വീണതിന് പിന്നാലെ മകനും ബൈക്കിൽനിന്ന് വീണിരുന്നു. ഗുരുതര പരിക്കേറ്റ ബേബി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.