< Back
Kerala
കൊല്ലത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
Kerala

കൊല്ലത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

Web Desk
|
1 Feb 2022 6:51 AM IST

കരുനാഗപ്പള്ളി തൊടിയൂർ സ്വദേശിനി ആതിരയെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

കൊല്ലത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി തൊടിയൂർ സ്വദേശിനി ആതിരയെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.

തൊടിയൂർ പുലിയൂർ വഞ്ചി നോർത്ത് ആതിരാലയത്തിൽ ആതിരയെ (26) ആണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുലശേഖരപുരം ഗുരുപ്രീതിയിൽ സുബിനും ആതിരയും തമ്മിലുള്ള വിവാഹം 2016ലായിരുന്നു. സ്വകാര്യ ചിട്ടിക്കമ്പനിയിൽ ജീവനക്കാരനായ സുബിന്‍റെ മദ്യപാനത്തെച്ചൊല്ലി തർക്കങ്ങൾ പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ കരുനാഗപ്പള്ളി സ്റ്റേഷനിൽ പരാതിയും നിലവിലുണ്ട്. മാതാപിതാക്കൾക്ക് ഒപ്പം ആയിരുന്ന ആതിരയെ മൂന്ന് ആഴ്ച മുന്‍പ് സുബിൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. കഴിഞ്ഞ ദിവസം വൈകിട്ട് ആതിരക്ക് സുഖമില്ലെന്ന് വീട്ടിൽ വിളിച്ചറിയിച്ചു. സ്ഥലത്ത് എത്തിയ ബന്ധുക്കൾ കാണുന്നത് ആതിര മരിച്ചു കിടക്കുന്നതാണ്. സംഭവത്തിൽ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി തഹസിൽദാറുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി.



Related Tags :
Similar Posts