< Back
Kerala

Kerala
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട വനിതയെ കണ്ടെത്തി
|14 Feb 2022 7:12 PM IST
ഇന്ന് രാവിലെയാണ് ചാടിപ്പോയത്. സുരക്ഷാ ജീവനക്കാരുടെ അഭാവം തന്നെയാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട വനിതയെ കണ്ടെത്തി. മലപ്പുറത്തു വെച്ചാണ് പോലീസ് ഇവരെ കണ്ടെത്തിയത്. ഉമ്മുകുൽസു, ഷംസുദീൻ എന്നിവരാണ് ഇന്ന് രാവിലെ ചാടിപ്പോയത്. ഉമ്മുകുല്‍സുവെനെയാണ് ഇപ്പാള്‍ കണ്ടെത്തിയിക്കുന്നത്.
469 അന്തേവാസികളുള്ള കുതിരവട്ടത്ത് നാല് സുരക്ഷാജീവനക്കാർ മാത്രമാണുള്ളത്. സുരക്ഷാ ജീവനക്കാരുടെ അഭാവം തന്നെയാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. ഇതിന് മുമ്പും സുരക്ഷാവീഴ്ച സംഭവിച്ച സാഹചര്യത്തിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇവിടെ നടന്ന കൊലപാതകവുമായി സംഭവത്തിന് ബന്ധമൊന്നും ഇല്ലെന്നാണ് പ്രാഥമിക നിഗമനം.