< Back
Kerala

Kerala
വൃക്ക വിൽക്കാൻ വിസമ്മതിച്ച യുവതിയെ ഭർത്താവ് ക്രൂരമായി മർദിച്ചു
|26 Nov 2021 5:05 PM IST
ഭിന്നശേഷിക്കാരായ രണ്ടു മക്കളേയും സാജൻ മർദിച്ചിരുന്നു. വൃക്ക വിൽപനക്ക് ഇടനിലക്കാരിയായി നിന്ന യുവതിക്കായുള്ള അന്വേഷണം തുടരുകയാണ്.
തിരുവനന്തപുരം വിഴിഞ്ഞത്ത് വൃക്ക വിൽക്കാൻ വിസമ്മതിച്ചതിന് ഭർത്താവ് ഭാര്യയെ ക്രൂരമായി മർദിച്ചു. സുജ എന്ന യുവതിക്കാണ് മർദനമേറ്റത്. ഭർത്താവ് സാജനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് വൃക്ക വിൽപ്പന സജീവമാണെന്ന് സാമൂഹ്യപ്രവർത്തകർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കണ്ടെത്തിയിരുന്നു.
വൃക്ക വിൽക്കാൻ തയ്യാറായവരിൽ സുജയുടെ പേരും ജനപ്രതിനിധികൾ ശ്രദ്ധിച്ചത്. ഇവരുടെ സമ്മർദത്തെ തുടർന്ന സുജ ഇതിൽ നിന്ന് പിൻമാറി. തുടർന്നാണ് സാജൻ സുജയെ മർദിച്ചത്. ഭിന്നശേഷിക്കാരായ രണ്ടു മക്കളേയും സാജൻ മർദിച്ചിരുന്നു. വൃക്ക വിൽപനക്ക് ഇടനിലക്കാരിയായി നിന്ന യുവതിക്കായുള്ള അന്വേഷണം തുടരുകയാണ്.