< Back
Kerala
കുറ്റ്യാടി പീഡനക്കേസിൽ വനിതാ കമ്മീഷൻ കേസെടുത്തു
Kerala

കുറ്റ്യാടി പീഡനക്കേസിൽ വനിതാ കമ്മീഷൻ കേസെടുത്തു

Web Desk
|
22 Sept 2023 6:15 AM IST

മീഡിയ വൺ വാർത്തയെ തുടന്നാണ് നടപടി

കോഴിക്കോട്: കുറ്റ്യാടിയിൽ തെലങ്കാന സ്വദേശിയെ പീഡിപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു. കേസന്വേഷണത്തിൽ പൊലീസ് ഇടപെടൽ കാര്യക്ഷമമല്ലെന്ന യുവതിയുടെ പരാതി മീഡിയവണാണ് പുറത്ത് കൊണ്ടുവന്നത്. ആറു ദിവസമായിട്ടും പോലീസിന് പ്രതിയെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് തെലങ്കാന സ്വദേശിയായ യുവതി കുറ്റ്യാടിയിലുള്ള ഭർതൃ വീട്ടിൽ വെച്ച് അതിക്രമത്തിനിരയായത്.

സംഭവം നടന്നയുടനെ പോലീസിനെ അറിയിച്ചെങ്കിലും തെളിവ് ശേഖരണത്തിലുൾപ്പെടെ പോലീസ് കൃത്യമായി ഇടപെട്ടില്ലെന്ന ആക്ഷേപം കുടുംബം ഉയർത്തിയിരുന്നു. സംഭവം നടന്ന് ആറു ദിവസമായിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. വിഷയം ശ്രദ്ധയിൽപ്പെട്ട വനിതാ കമ്മീഷൻ കേസെടുത്തു. പോലീസിന്റെയും ഫോറൻസിക് ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്ന് നിരുത്തരവാദപരമായ സമീപനമാണുണ്ടായതെന്നാണ് യുവതിയുടെ പരാതി.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസ് തയ്യാറായില്ല . ഫോറൻസിക് പരിശോധന വൈകി തുടങ്ങി ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിച്ചത് .എന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സംശയം തോന്നിയവരെ ചോദ്യം ചെയ്തു വരികയാണെന്നും എത്രയും വേഗം പിടികൂടാനാകുമെന്നുമാണ് പോലീസ് പറയുന്നത്. കുറ്റ്യാടി സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്

Similar Posts