< Back
Kerala
The young man assaulted the neighbor woman
Kerala

സൗഹൃദത്തിൽ നിന്നും പിന്മാറി; അയൽവാസിയായ യുവതിയെ ഭർത്താവിന്‍റെ സുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു

Web Desk
|
20 Sept 2023 2:28 PM IST

കഴുത്തിനും വയറിനും സാരമായി പരിക്കറ്റ വിജിതയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: ആർപ്പൂക്കര വാര്യമുട്ടത്ത് അയൽവാസിയായ യുവതിയെ ഭർത്താവിന്‍റെ സുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു. ആർപ്പൂക്കര സ്വദേശിനി വിജിത (39) യ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. രാവിലെ പതിനൊന്നരയോടെ പ്രതി അനൂപ് വീട്ടിലെത്തി വിജിതയെ ആക്രമിക്കുകയായിരുന്നു.

കഴുത്തിനും വയറിനും സാരമായി പരിക്കേറ്റ വിജിതയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനുശേഷം സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട പ്രതി ഒളിവിലാണ്. അനൂപുമായുള്ള സൗഹൃദത്തിൽ നിന്ന് വിജിത പിന്മാറിയതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വിജിതയുടെ ഭർത്താവിന്‍റെ സുഹൃത്താണ് പ്രതിയായ അനൂപ്. വിജിതയുടെ ഭർത്താവിനെ ആക്രമിച്ച കേസിലെ പ്രതിയാണ് അനൂപ്. ഈ കേസിൽ ജയിലിൽ കഴിഞ്ഞ ഇയാള്‍ പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും ആക്രമണം നടത്തിയത്.

Similar Posts