< Back
Kerala
ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Kerala

ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Web Desk
|
29 Jan 2024 4:59 PM IST

ഒറ്റപ്പന കുരുട്ടൂർ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിലാണ് നന്ദുവിന് ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിയേൽക്കുന്നത്

ആലപ്പുഴ: തോട്ടപ്പള്ളിയിൽ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റ തോട്ടപ്പള്ളി ആനന്ദ് ഭവനിൽ നന്ദു ശിവാനന്ദ് (27) ആണ് മരിച്ചത്.


ഒറ്റപ്പന കുരുട്ടൂർ ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് നന്ദുവിന് ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിയേൽക്കുന്നത്. പരിക്കേറ്റ നന്ദു എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ജഗത് അടക്കം അഞ്ചു പേർ അറസ്റ്റിലായിട്ടുണ്ട്.



Similar Posts