< Back
Kerala
santheep
Kerala

കാസർകോട്ട് കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Web Desk
|
26 Jun 2023 4:10 PM IST

കേസിൽ കജംപാടി സ്വദേശി പവന്‍രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

കാസർകോട്: കാസർകോട് കജംപാടിയിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മധൂര്‍ അറന്തോടിലെ സന്ദീപ് ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് സന്ദീപിനെ പവന്‍രാജ് കുത്തിയത്. കേസിൽ കജംപാടി സ്വദേശി പവന്‍രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

ബെെക്കിൽ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പവൻരാ‍ജ് തടഞ്ഞു നിർത്തുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഒടുവിൽ പവൻരാജ് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് സന്ദീപിനെ കുത്തുകയായിരുന്നു. കണ്ണൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന സന്ദീപിന്റെ മൃത​ദേഹം നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Similar Posts