< Back
Kerala
The patient died in Attapadi after the ambulance was delayed,latestnews
Kerala

ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം

Web Desk
|
2 Nov 2023 9:47 PM IST

അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

തൃശൂർ: പ്രസവവേദനയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ദേശീയപാതയിൽ 108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം . കിഴക്കഞ്ചേരി ഇളങ്കാവിൽ ജിജുവിന്റെ ഭാര്യ ദിവ്യ ( 21 ) ആണ് 108 ആംബുലൻസിൽ വെച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്ച പകൽ 11 മണിക്ക് ആയിരുന്നു സംഭവം.


വീട്ടിൽ നിന്നും അപ്രതീക്ഷിതമായി വേദന ആരംഭിച്ചതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്നു ദിവ്യയും കുടുംബവും. വേദന അസഹനീയമായതോടെ ഭർത്താവ് വടക്കഞ്ചേരിയിൽ വെച്ച് 108 ആംബുലൻസിന്റെ സഹായം തേടി. എന്നാൽ വണ്ടി പട്ടിക്കാട് എത്തിയതോടുകൂടി പ്രസവ ലക്ഷണങ്ങൾ കാണിച്ചു. ഇതെ തുടർന്ന് ആംബുലൻസ് റോഡരികിൽ നിർത്തിയിട്ട് നഴ്സായ അനൂപ് ജോർജ് പ്രസവം എടുക്കുകയായിരുന്നു.


തുടർന്ന് തൊട്ടടുത്ത് ചെമ്പൂത്രയിലുള്ള ആലീസ് ഹോസ്പിറ്റലിലേക്ക് അമ്മയെയും നവജാത ശിശുവിനെയും പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിദഗ്ധ പരിചരണത്തിനായി 108 ആംബുലൻസിൽ തന്നെ അവരെ മെഡിക്കൽ കോളേജിലേക്ക് തിരിച്ചുപോയി.

ജിജു -ദിവ്യ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് വ്യാഴാഴ്ച ജനിച്ചത്. അമ്മയുടെയും കുഞ്ഞിന്റേയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Similar Posts