< Back
Kerala

Smitha
Kerala
യുവതിയെ ഭർതൃവീട്ടിൽ പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തി
|5 Feb 2023 7:17 PM IST
മുത്തേരി ദീപുവിന്റെ ഭാര്യ സ്മിതയാണ് മരിച്ചത്. വീടിന്റെ മുകൾനിലയിൽ ബാത്ത്‌റൂമിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
തൃശൂർ: തൃശൂർ പഴുവിൽ യുവതിയെ ഭർതൃഗൃഹത്തിൽ പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തി. മുത്തേരി ദീപുവിന്റെ ഭാര്യ സ്മിതയാണ് മരിച്ചത്. ഇവർ കോഴിക്കോട് സ്വദേശിയാണ്. മൃതദേഹം പൂർണമായും കത്തിയ നിലയിലാണ്.
വീടിന്റെ മുകൾനിലയിൽ ബാത്ത്‌റൂമിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരുവിൽ മകൾക്കൊപ്പം താമസമാക്കിയ ഇവർ ഒരാഴ്ച മുമ്പാണ് ഭർത്താവിന്റെ വീട്ടിലെത്തിയത്. മകളെ കോഴിക്കോട്ടെ വീട്ടിലാക്കിയ ശേഷമാണ് ഭർത്താവിന്റെ വീട്ടിലേക്ക് വന്നത്.