< Back
Kerala

Kerala
പേരാമ്പ്രയിൽ ജ്വല്ലറിയുടെ ചുമര്‍ കുത്തിത്തുറന്ന് മോഷണം; 30 പവൻ സ്വർണ്ണവും 6 കിലോ വെള്ളിയും കവര്‍ന്നു
|6 July 2024 2:54 PM IST
സ്ഥലത്ത് പൊലീസ് പരിശോധന നടത്തി
കോഴിക്കോട്: പേരാമ്പ്രയിൽ ജ്വല്ലറിയിൽ മോഷണം.ചെറുവണ്ണൂർ റോഡിലെ പവിത്രം ജ്വല്ലറിയിലാണ് മോഷണം നടന്നത്. 30 പവൻ സ്വർണ്ണവും 6 കിലോ വെള്ളിയുമാണ് നഷ്ടമായത്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി.
ഇന്ന് രാവിലെ ജ്വല്ലറി തുറക്കാനെത്തിയ ഉടമയാണ് കട കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. കടയുടെ ചുമര്‍ കുത്തിത്തുറന്ന നിലയിലാണ്. പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ കടയിലെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.