< Back
Kerala
കൊല്ലത്ത് ക്ഷേത്രത്തിൽ മോഷണം
Kerala

കൊല്ലത്ത് ക്ഷേത്രത്തിൽ മോഷണം

Web Desk
|
23 April 2021 8:45 AM IST

കൊല്ലം കുളത്തുപ്പുഴ ആനക്കൂട് ശിവക്ഷേത്രത്തില്‍ മോഷണം.സ്വര്‍ണവും പണവും നഷ്ടപ്പെട്ടു. ഏതാനും മാസം മുന്‍പും ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു. സിസിടിവി ക്യാമറകള്‍ നശിപ്പിച്ച ശേഷമാണ് കള്ളന്‍ മോഷണം നടത്തിയത്. ഓഫിസിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ശ്രീകോവിലിന്റെ താക്കോല്‍ ആദ്യം കൈക്കലാക്കി.

ഈ താക്കോലുകൊണ്ട് ശ്രീകോവില്‍ തുറന്ന് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മാലയും മറ്റ് ആഭരണങ്ങളും അപഹരിച്ചു. പിന്നീട് ക്ഷേത്രത്തിലുണ്ടായിരുന്ന മുഴുവന്‍ വഞ്ചികളും കുത്തിത്തുറന്നു. സ്വര്‍ണമുള്‍പ്പടെ ലക്ഷങ്ങളുടെ മുതല്‍ നഷ്ടമായിട്ടുണ്ട്. കുളത്തുപ്പുഴ പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി. ഏതാനും മാസം മുന്‍പ് ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതിയെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു


Similar Posts