< Back
Kerala
മടവൂർ സിഎം മഖാമിലെ മോഷണം: പ്രതി പിടിയിൽ

 പിടിയിലായ മുഹമ്മദ് ഹനീഫ

Kerala

മടവൂർ സിഎം മഖാമിലെ മോഷണം: പ്രതി പിടിയിൽ

Web Desk
|
22 Dec 2025 8:09 PM IST

പാലക്കാട് സ്വദേശി മുഹമ്മദ് ഹനീഫയെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്

കോഴിക്കോട്: മടവൂർ സിഎം മഖാമിലെ നേർച്ചപ്പെട്ടിയിലെ പണം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ.

പാലക്കാട് സ്വദേശി മുഹമ്മദ് ഹനീഫയെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്.

സിഎം മഖാം ജുമാ മസ്ജിദിലെ നേർച്ചപ്പെട്ടി പൊളിച്ച് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ 11നാണ് മോഷണം നടന്നത്. ഇന്ന് ഉച്ചയോടെ മടവൂരില്‍ നിന്നാണ് പ്രതിയെ പിടികൂടുന്നത്.

സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് പ്രതിയിലേക്ക് പൊലീസ് എത്തുന്നത്.

Watch Video Report


Similar Posts