< Back
Kerala

Kerala
മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം; 'വെള്ളിയാഴ്ച്ച കള്ളൻ' പിടിയില്‍
|20 Oct 2024 9:06 PM IST
വെള്ളിയാഴ്ചകളിൽ മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പൊന്നാനി സ്വദേശി സമീറാണ് പിടിയിലായത്
പൊന്നാനി: വെള്ളിയാഴ്ചകളിൽ മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാൾ പിടിയിൽ. 'വെള്ളിയാഴ്ച്ച കള്ളൻ' എന്നറിയപ്പെടുന്ന പൊന്നാനി സ്വദേശി സമീർ (45) നെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. വെളിയങ്കോട് ടൗൺ ജുമാ മസ്ജിദ് പരിസരത്തെ ഓട്ടോയിൽ നിന്ന് 46000 രൂപ കവർന്ന കേസിലാണ് അറസ്റ്റ്. നിരവധി സ്ഥലങ്ങളിൽ പ്രതി സമാനമായ മോഷണങ്ങൾ നടത്തിയതായി പൊലീസ് അറിയിച്ചു.