< Back
Kerala
കോട്ടയം ജില്ലാ ജയിലില്‍ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു
Kerala

കോട്ടയം ജില്ലാ ജയിലില്‍ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു

Web Desk
|
30 Jun 2025 9:15 PM IST

പ്രതി മുണ്ട് മാത്രം ധരിച്ച് സഞ്ചരിക്കുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു

കോട്ടയം: കോട്ടയം ജില്ലാ ജയിലില്‍ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. അസം സ്വദേശിയായ അമിനുള്‍ ഇസ്ലാമാണ് ജയില്‍ ചാടിയത്. ഇന്ന് മൂന്നുമണിയോടെയാണ് സംഭവം. പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി.

പ്രതി മുണ്ട് മാത്രം ധരിച്ച് സഞ്ചരിക്കുന്ന സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു. ട്രെയിനില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് ഇയാള്‍ അറസ്റ്റിലായത്. കോട്ടയം റെയില്‍വേ പൊലീസാണ് ഇയാളെ മോഷണക്കേസില്‍ അറസ്റ്റ് ചെയ്തത്.

Similar Posts