< Back
Kerala

police
Kerala
'ബിയർ കുപ്പികൊണ്ട് തലക്കടിച്ചു'; കൊച്ചിയിൽ പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിന് നേരെ ആക്രമണം
|1 April 2023 2:46 PM IST
ട്രാഫിക് എസ്.ഐ അരുൾ, എ.എസ്.ഐ റെജി എന്നിവർക്കാണ് പരിക്കേറ്റത്.
കൊച്ചി: മോഷണക്കേസ് പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിന് നേരെ ആക്രമണം. ട്രാഫിക് എസ്.ഐ അരുൾ, എ.എസ്.ഐ റെജി എന്നിവർക്കാണ് പരിക്കേറ്റത്. ബൈക്കിലെത്തി വീട്ടമ്മയുടെ മാല മോഷ്ടിച്ച പ്രതികളെ പിടികൂടുന്നതിനിടയിലാണ് ആക്രമണം.
ബിയർ കുപ്പികൊണ്ട് പ്രതികൾ പൊലീസുകാരുടെ തലക്കടിക്കുകയായിരുന്നു. തമിഴ്‌നാട് സ്വദേശികളായ കണ്ണൻ, സായ്‌രാജ് എന്നിവരാണ് ആക്രമണം നടത്തിയത്. പ്രതികളെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.