< Back
Kerala

Kerala
ആലുവയിൽ വീട് കുത്തിത്തുറന്ന് മോഷണം; എട്ടരലക്ഷം രൂപയും 40 പവനും കവർന്നു
|6 Jan 2025 9:57 PM IST
ചെമ്പകശ്ശേരി സ്വദേശി ആയത്ത് വീട്ടിൽ ഇബ്രാഹിം കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്
കൊച്ചി: ആലുവയിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം. ചെമ്പകശ്ശേരി സ്വദേശി ആയത്ത് വീട്ടിൽ ഇബ്രാഹിം കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. എട്ടരലക്ഷം രൂപയും 40 പവനും കവർന്നു.
ഇബ്രാഹീം കുട്ടിയും ഭാര്യയും പുറത്തുപോയ സമത്തായിരുന്നു മോഷണം നടന്നത്. വൈകുന്നേരം അഞ്ചരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി അറിയിച്ചു.