< Back
Kerala
തളിപ്പറമ്പ തൃച്ചംബരം ക്ഷേത്രത്തിൽ ക്ഷേത്രഭണ്ഡാരത്തിലെ പണം എണ്ണുന്നതിനിടെ മോഷണം; ജീവനക്കാരന് സസ്പെൻഷൻ
Kerala

തളിപ്പറമ്പ തൃച്ചംബരം ക്ഷേത്രത്തിൽ ക്ഷേത്രഭണ്ഡാരത്തിലെ പണം എണ്ണുന്നതിനിടെ മോഷണം; ജീവനക്കാരന് സസ്പെൻഷൻ

Web Desk
|
31 July 2025 10:06 PM IST

ചെറിയൂരിലെ മുല്ലപ്പള്ളി നാരായണനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്

കണ്ണൂർ: ക്ഷേത്രഭണ്ഡാരത്തിലെ പണം എണ്ണുന്നതിനിടെയുള്ള മോഷണത്തിൽ ജീവനക്കാരന് സസ്പെൻഷൻ. തളിപ്പറമ്പ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ എൽഡി ക്ലാർക്ക് ചെറിയൂരിലെ മുല്ലപ്പള്ളി നാരായണനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

മോഷണ ദൃശ്യം സിസിടിവിയിൽ പതിഞ്ഞതോടെയാണ് നടപടി. സിഐടിയുവിന്റെ ദേവസ്വം എംപ്ലോയീസ് യൂണിയൻ തളിപ്പറമ്പ് ഏരിയ പ്രസിഡന്റാണ് നാരായണൻ.

Similar Posts