< Back
Kerala
വയനാട് പുനരധിവാസത്തിന് പുതിയ പ്രഖ്യാപനങ്ങളില്ല; ബജറ്റിലുള്ളത് നേരത്തെ തീരുമാനിച്ച 750 കോടി പദ്ധതി
Kerala

വയനാട് പുനരധിവാസത്തിന് പുതിയ പ്രഖ്യാപനങ്ങളില്ല; ബജറ്റിലുള്ളത് നേരത്തെ തീരുമാനിച്ച 750 കോടി പദ്ധതി

Web Desk
|
7 Feb 2025 3:28 PM IST

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, സ്പോണ്‍സർ ഷിപ്പ് എന്നിവയിലൂടെയാണ് വയനാട് പുനർനിർമ്മാണം ലക്ഷ്യമിടുന്നത്

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് പുതിയ പ്രഖ്യാപനങ്ങളൊന്നും ബജറ്റിലുണ്ടായില്ല. നേരത്തെ മന്ത്രി സഭ യോഗം തീരുമാനിച്ച 750 കോടിയുടെ പദ്ധതിയാണ് ധനമന്ത്രി കെ.എൻ ബാലഗോപാല്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, സ്പോണ്‍സർ ഷിപ്പ് എന്നിവയിലൂടെയാണ് വയനാട് പുനർനിർമ്മാണം ലക്ഷ്യമിടുന്നത്.

വയനാട് പുനരധിവാസത്തിന് കേന്ദ്രത്തോട് കേരളം 2000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര ബജറ്റില്‍ ഒന്നും കിട്ടിയിരുന്നില്ല. എന്നാല്‍ ഇപ്പോഴും കേരളത്തോട് കേന്ദ്രം നീതി കാട്ടുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചാണ് ധനമന്ത്രി ബജറ്റ്‌ അവതരണം തുടങ്ങിയത്. വയനാട് ദുരന്തന്തിൽ കേന്ദ്ര സമീപനത്തെ കേരളം ആവർത്തിച്ച് ചോദ്യം ചെയ്തതിനാല്‍ സംസ്ഥാന ബജറ്റില്‍ പുനരധിവാസത്തിനായി കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ മുന്‍പ് മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയ തുകമാത്രമാണ് ബജറ്റില്‍ ധനമന്ത്രി നീക്കിവെച്ചത്. പുനധിവാസം സമയബന്ധിതമാണ് പൂർത്തിയാക്കുമെന്ന ഉറപ്പും ധനമന്ത്രി നൽകിയിട്ടുണ്ട്.

Similar Posts