< Back
Kerala

Kerala
'പാലക്കാട് LDF-BJP ഡീലുണ്ട്'; SDPI സംസ്ഥാന വൈസ് പ്രസിഡൻ്റ്
|10 Nov 2024 3:54 PM IST
'വഖഫിനെ കിരാതമെന്ന് ആക്ഷേപിച്ച സുരേഷ് ഗോപി അധമനായ കോമാളി'
കോഴിക്കോട്: പാലക്കാട് LDF-BJP ഡീലുണ്ടെന്ന് SDPI സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. അബ്ദുൽഹമീദ്. SDPI നിലപാട് പാലക്കാട് യുഡിഎഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിൽ പിന്തുണ പി.വി അൻവറിൻ്റെ പാർട്ടിക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വഖഫിനെ കിരാതമെന്ന് ആക്ഷേപിച്ച സുരേഷ് ഗോപി അധമനായ കോമാളിയാണെന്ന് പി. അബ്ദുൽഹമീദ് പറഞ്ഞു. 'വഖഫിൻ്റെ പ്രായോജകർ നാട്ടിലെ മുഴുവൻ മനുഷ്യരാണ്. മുനമ്പം വെച്ച് ബിജെപി പരമാവധി ധ്രുവീകരണം നടത്തുകയാണ്. മുനമ്പത്ത് SDPI കായികമായി ഒഴിപ്പിക്കുമെന്ന് വ്യാജപ്രചാരണം നടത്തുന്നു.'- അദ്ദേഹം കൂട്ടിച്ചേർത്തു.