< Back
Kerala
ശബരിമല ഐതിഹ്യത്തിൽ അയ്യപ്പനൊപ്പം വാവരുമുണ്ട്; RSSന് ഇത് അംഗീകരിക്കാനാവില്ല: പിണറായി വിജയൻ
Kerala

ശബരിമല ഐതിഹ്യത്തിൽ അയ്യപ്പനൊപ്പം വാവരുമുണ്ട്; RSSന് ഇത് അംഗീകരിക്കാനാവില്ല: പിണറായി വിജയൻ

Web Desk
|
20 Oct 2025 7:54 PM IST

കണ്ണൂരിലെ സിപിഎമ്മിന്റെ പുതിയ ജില്ല കമ്മിറ്റി ഓഫീസ് ഉദ്ഘടനം ചെയ്യവെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം

കണ്ണൂർ: കണ്ണൂരിലെ സിപിഎമ്മിന്റെ പുതിയ ജില്ല കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അഴീക്കോടൻ മന്ദിരം നിലനിന്നിരുന്ന തളാപ്പിൽ തന്നെയാണ് പുതിയ ഓഫീസും കെട്ടിടവും പണിതിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ സിപിഎമ്മിന്റെ മുതിർന്ന നേതാക്കളും ടി.പദ്മനാഭൻ അടക്കമുള്ള പ്രമുഖരും പങ്കെടുത്തു.

സ്വന്തം തട്ടകമായ കണ്ണൂരിലെ പാർട്ടിയും നേതാക്കളും അണികളും നേരിട്ട വെല്ലുവിളികൾ തന്റെ പ്രസംഗത്തിൽ പിണറായി ഓർത്തെടുത്തു. പ്രതിരോധം തീർക്കാൻ പാർട്ടിയുടെ ആലോചന കേന്ദ്രമായി പ്രവർത്തിച്ചത് അഴിക്കോടൻ മന്ദിരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആധുനിക സൗകര്യങ്ങളിലേക്ക് ഓഫീസ് മാറുമ്പോൾ നാടിൻ്റെ നല്ലതിനായി പാർട്ടി പ്രതിരോധം ഉയർത്തേണ്ടതിൻ്റെ ആവശ്യകതയും പിണറായി സൂചിപ്പിച്ചു.

അതേസമയം, സമകാലിക വിഷയങ്ങളോട് പ്രതികരിക്കവേ ശബരിമലയെ കുറിച്ചും പിണറായി സൂചിപ്പിച്ചു. ശബരിമല ഐതിഹ്യത്തിൽ അയ്യപ്പനൊപ്പം വാവരുമുണ്ടെന്നും RSSന് ഇത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ഒരു മുസ്‌ലിമിന് അങ്ങനെയൊരു സ്ഥാനം കൊടുക്കാമോ എന്നാണ് അവർ ചോദിക്കുന്നത്. വാവരെ സമൂഹത്തിന് കൊള്ളരുതാത്തവനായി ചിത്രീകരിക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നത്.' പിണറയി വിജയൻ പറഞ്ഞു.



Similar Posts