< Back
Kerala
തമിഴ്‌നാട്ടിലും കർണാടകയിലും അമീബിക് മസ്തിഷ്‌ക ജ്വരമില്ല; ഇത് പരിഹിക്കാതെ ഡോക്ടറുടെ തലയിൽ വെട്ടിയിട്ട് കാര്യമില്ല- ഡോ.ഹാരിസ് ചിറയ്ക്കൽ
Kerala

തമിഴ്‌നാട്ടിലും കർണാടകയിലും അമീബിക് മസ്തിഷ്‌ക ജ്വരമില്ല; 'ഇത് പരിഹിക്കാതെ ഡോക്ടറുടെ തലയിൽ വെട്ടിയിട്ട് കാര്യമില്ല'- ഡോ.ഹാരിസ് ചിറയ്ക്കൽ

Web Desk
|
19 Oct 2025 4:51 PM IST

'കാരണം തേടി വലിയ റിസർച്ചൊന്നും ആവശ്യമില്ല'

കോഴിക്കോട്: അയൽ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി അമീബിക് മസ്തിഷ്‌ക ജ്വരം കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നതിനുള്ള കാരണം തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവിയായിരുന്ന ഡോ.ഹാരിസ് ചിറയ്ക്കൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഡോക്ടറുടെ പ്രതികരണം.

'കുളങ്ങളിലും പുഴകളിലും അറവ് മാലിന്യങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ഇതൊക്കെ തള്ളുന്നതിന്റെ വില തിരിച്ചു കിട്ടുന്നു എന്ന് കരുതിയാൽ മതി. എലിപ്പനി, കൊതുക് പരത്തുന്ന ഡെങ്കി ഫീവർ പോലെയുള്ള രോഗങ്ങൾ, തെരുവ് നായകൾ ഇതൊക്കെ വൃത്തികേടിന്റെ സൂചകങ്ങളാണ്. സമൂഹത്തിന്റെ ആകെ ബാധ്യതയാണ് ഇത് പരിഹരിക്കുക എന്നുള്ളത്. ഡോക്ടറെ തലയിൽ വെട്ടിയിട്ട് കാര്യമൊന്നും ഇല്ല' എന്ന് ഡോക്ടർ പറഞ്ഞു.

ഡോക്ടർ ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അമീബിക് മസ്തിഷ്‌ക്ക ജ്വരം ഏകദേശം 140 പേരെ ബാധിച്ചു കഴിഞ്ഞു. 26 മരണങ്ങളും. തൊട്ടടുത്ത തമിഴ്‌നാട്ടിലും കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോർട്ട് ചെയ്യുന്നില്ല. കാരണം തേടി വലിയ റിസർച്ച് ഒന്നും ആവശ്യമില്ല. മാലിന്യം വലിച്ചെറിയൽ തന്നെ. കഴിഞ്ഞ 20-30 വർഷങ്ങൾ മുമ്പ് കേട്ടുകേൾവിയില്ലാത്ത ഇത്തരം വൃത്തികെട്ട രോഗങ്ങൾക്ക് ഒറ്റ കാരണം പരിസരശുചിത്വം ഇല്ലായ്മയാണ്. കുളങ്ങളിലും പുഴകളിലും അറവ് മാലിന്യങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ഇതൊക്കെ തള്ളുന്നതിന്റെ വില തിരിച്ചു കിട്ടുന്നു എന്ന് കരുതിയാൽ മതി. എലിപ്പനി, കൊതുക് പരത്തുന്ന ഡെങ്കി ഫീവർ പോലെയുള്ള രോഗങ്ങൾ, തെരുവ് നായകൾ ഇതൊക്കെ വൃത്തികേടിന്റെ സൂചകങ്ങളാണ്. സമൂഹത്തിന്റെ ആകെ ബാധ്യതയാണ് ഇത് പരിഹരിക്കുക എന്നുള്ളത്. ഡോക്ടറെ തലയിൽ വെട്ടിയിട്ട് കാര്യമൊന്നും ഇല്ല.


Similar Posts