< Back
Kerala

Kerala
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല
|25 Jun 2025 7:08 AM IST
ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് പ്രത്യേക യോഗം ചേരും
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കാർഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്.
മരുന്നുകളോട് വി.എസ് പ്രതികരിക്കുന്നുണ്ടന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് പ്രത്യേക യോഗം ചേർന്ന് സാഹചര്യം വിലയിരുത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആശുപത്രിയിലെത്തി വി.എസിന്റെ കുടുംബാംഗങ്ങളുമായും ഡോക്ടർമായും ആരോഗ്യ വിവരം വിലയിരുത്തിയിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് ശ്വാസ തടസ്സവും ഹൃദയാഘാതവും ഉണ്ടായതിനെ തുടർന്ന് വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.