< Back
Kerala

Kerala
കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയില്ല: ടി.പി ഹരീന്ദ്രൻ
|29 Dec 2022 2:59 PM IST
എത്ര കേസ് വന്നാലും ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണെന്നും ഹരീന്ദ്രൻ
കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയില്ലെന്ന് അഡ്വക്കേറ്റ് ടി.പി ഹരീന്ദ്രൻ. കുഞ്ഞാലിക്കുട്ടിയോട് തനിക്ക് വ്യക്തി വൈരാഗ്യമില്ലെന്നും ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണെന്നും ഹരീന്ദ്രൻ പറഞ്ഞു
"കുഞ്ഞാലിക്കുട്ടിയോട് തനിക്ക് വ്യക്തി വൈരാഗ്യമില്ല. ക്രിമിനൽ കേസ് കൈകാര്യം ചെയ്യുന്നതിനാൽ മാത്രമാണ് ഡിവൈഎസ്പി തന്നോട് അഭിപ്രായം തേടിയത്. കെ എം ഷാജിയുമായി ഈ വിഷയം ചർച്ച ചെയ്തിട്ടില്ല. എത്ര കേസ് വന്നാലും ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ്". ഹരീന്ദ്രൻ വ്യക്തമാക്കി.
അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജനെതിരായ ഗുരുതര വകുപ്പുകൾ ഒഴിവാക്കാൻ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്നായിരുന്നു ടി.പി ഹരീന്ദ്രന്റെ ആരോപണം. കേസിൽ ആദ്യഘട്ടത്തിൽ പൊലീസിന് നിയമോപദേശം നൽകിയ അഭിഭാഷകനാണ് ഹരീന്ദ്രൻ.