< Back
Kerala
പറഞ്ഞതിൽ തെറ്റില്ല,പോസ്റ്റിട്ടതിൽ തെറ്റുപറ്റി; ഡോ. ഹാരിസ് ചിറക്കൽ
Kerala

പറഞ്ഞതിൽ തെറ്റില്ല,പോസ്റ്റിട്ടതിൽ തെറ്റുപറ്റി; ഡോ. ഹാരിസ് ചിറക്കൽ

Web Desk
|
3 July 2025 8:45 AM IST

തുറന്നു പറച്ചിലിന്റെ ഭാഗമായി വരുന്ന എന്ത് ശിക്ഷാ നടപടികളും സ്വീകരിക്കാൻ തയാറാണെന്നും ഹാരിസ് പറഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിനെ സംബന്ധിച്ച വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ തനിക്ക് തെറ്റുപറ്റിയെന്ന വിശദീകരണവുമായി ഡോ. ഹാരിസ് ചിറക്കൽ. താൻ പറഞ്ഞ കാര്യങ്ങളിൽ തെറ്റില്ലെന്നും എന്നാൽ ഫേസ്ബുക്ക് പോസ്റ്റിട്ടത് തെറ്റായിപോയി എന്നാണ് ഹാരിസിന്റെ വിശദീകരണം. താൻ ആരോപിച്ച കാര്യങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ഹാരിസ് വ്യക്തമാക്കി.

തുറന്നു പറച്ചിലിന്റെ ഭാഗമായി വരുന്ന എന്ത് ശിക്ഷാ നടപടികളും സ്വീകരിക്കാൻ തയാറാണെന്നും ഹാരിസ് പറഞ്ഞു. താൻ സർക്കാരിനെയോ വകുപ്പിനെയോ കുറ്റപ്പെടുത്തിയിട്ടില്ല. ബ്യൂറോക്രസിയെ മാത്രം ഉദ്ദേശിച്ചാണ് പോസ്റ്റിട്ടത്. സർക്കാരിൽ നിന്ന് പൂർണ പിന്തുണയാണ് ലഭിച്ചതെന്നും ഹാരിസ് പ്രതികരിച്ചു.

watch video:

Similar Posts