< Back
Kerala

Kerala
'സുധാകരന്റെ അറസ്റ്റിൽ രാഷ്ട്രീയമില്ല, എത്ര പ്രകോപിപ്പിച്ചാലും മാധ്യമങ്ങളെ അടിച്ചമർത്തില്ലെന്നാണ് സി.പി.എം നിലപാട്' ; സീതാറാം യെച്ചൂരി
|26 Jun 2023 5:04 PM IST
കേരളത്തിലെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തെ കുറിച്ച് അറിയില്ലെന്നും യെച്ചൂരി
ന്യൂഡല്‍ഹി: പുരാവസ്തുതട്ടിപ്പ് കേസിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ . സുധാകരന്റെ അറസ്റ്റിൽ രാഷ്ട്രീയമില്ലെന്ന് സീതാറാം യെച്ചൂരി. കേസില്‍ അന്വേഷണം നടക്കുകയാണെന്നും കേരളത്തിലെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തെ കുറിച്ച് അറിയില്ലെന്നും യെച്ചൂരി പറഞ്ഞു.
എത്ര പ്രകോപിപ്പിച്ചാലും മാധ്യമങ്ങളെ അടിച്ചമർത്തില്ല എന്നതാണ് സിപിഎം നിലപാട്. എന്നാൽ നിയമം ലംഘിച്ചാൽ പൊലീസ് കേസെടുക്കുമെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം, തട്ടിപ്പ് കേസിൽപ്പെട്ടവർ രാഷ്ട്രീയത്തിലേക്ക് വരുന്നത് അപമാനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. കെ.സുധാകരൻ ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കണ്ട. സുധാകരൻ കേസ് കൊടുത്താൽ അതിനെ നേരിടുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. വായിൽ തോന്നിയത് വിളിച്ചുപറയുന്ന ഗോവിന്ദന് എന്തും പറയാമെന്നായിരുന്നു കെ .സുധാകരന്റെ മറുപടി.