< Back
Kerala
ഉണ്ണിക്കൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടതിൽ അസ്വാഭാവികതയില്ല: കടകംപള്ളി സുരേന്ദ്രൻ
Kerala

ഉണ്ണിക്കൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടതിൽ അസ്വാഭാവികതയില്ല: കടകംപള്ളി സുരേന്ദ്രൻ

Web Desk
|
22 Jan 2026 10:46 AM IST

സിപിഎമ്മിനെതിരെ സ്വർണക്കൊള്ള ആയുധമാക്കുമ്പോൾ പോറ്റി സോണിയ ഗാന്ധിയെ കണ്ടതും ചർച്ചയാകുമെന്നും കടകംപള്ളി പറഞ്ഞു

തിരുവനന്തപുരം: ഉണ്ണിക്കൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടതിൽ അസ്വാഭാവികതയില്ലന്ന് കടകംപള്ളി സുരേന്ദ്രൻ. എന്നാൽ സിപിഎമ്മിനെതിരെ സ്വർണക്കൊള്ള ആയുധമാക്കുമ്പോൾ പോറ്റി സോണിയ ഗാന്ധിയെ കണ്ടതും ചർച്ചയാകുമെന്നും ഇത് സ്വാഭാവിക രാഷ്ട്രീയ പ്രതിരോധമാണെന്നും കടകംപള്ളി പറഞ്ഞു.

ശബരിമലയിൽ പോയപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിയെ നിരവധി തവണ കണ്ടിട്ടുണ്ടെന്നും എട്ട് വർഷങ്ങൾക്ക് മുമ്പുള്ള ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ ഒരുതവണ മാത്രമാണ് പോയിട്ടുള്ളത്. അതിൽ കൂടുതൽ തവണ പോയിട്ടുണ്ടെങ്കിൽ സമ്മതിക്കുന്നതിൽ പ്രയാസമില്ല. കടകംപള്ളി പറഞ്ഞു.

കളങ്കിതനായ വ്യക്തിയെ സോണിയ ഗാന്ധി വീട്ടിൽ കയറ്റുമെന്ന് കരുതുന്നില്ല. പോറ്റിയെ താൻ നിരവധി തവണ കണ്ടിട്ടുണ്ട്. ഒരു ഭക്തൻ എന്ന നിലയിൽ മാത്രമാണ് ഇതുവരെ ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടതെന്നും വിശദീകരണം. അതേസമയം, സ്വർണക്കള്ളയിൽ പ്രതിഷേധം സ്വാഭാവികമാണെന്നും പ്രതിഷേധിക്കൽ പ്രതിപക്ഷ ധർമമാണെന്നും കടകംപള്ളി പറഞ്ഞു. ദേവസ്വം മന്ത്രിക്ക് ക്ഷേത്രങ്ങളുടെ കാര്യത്തിൽ ഒരു റോളുമില്ലെന്ന മുൻവാദത്തിൽ ഉറച്ചുനിൽക്കുകയാണ് കടകംപള്ളി. അടൂർ പ്രകാശും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ചിത്രവും സ്വാഭാവികമാകാമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts