< Back
Kerala
ചേന്ദമംഗലം കൂട്ടകൊല; പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് എറണാകുളം റൂറൽ എസ്.പി
Kerala

ചേന്ദമംഗലം കൂട്ടകൊല; പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് എറണാകുളം റൂറൽ എസ്.പി

Web Desk
|
19 Jan 2025 3:38 PM IST

എത്രയും വേഗം കുറ്റപത്രം സമർപ്പിക്കുകയാണ് ലക്ഷ്യമെന്നും പൊലീസ്

എറണാകുളം: ചേന്ദമംഗലം കൂട്ടകൊലക്കേസിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് എറണാകുളം റൂറൽ എസ്.പി വൈഭവ് സക്സേന. പ്രതി റിതു ജയനെതിരെ നേരത്തെ ലഭിച്ച പരാതികളിൽ കൃത്യമായ ഇടപെടൽ ഉണ്ടായിരുന്നു. പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്നും എസ്പി പറഞ്ഞു. പൊലീസ് ഇടപെടലിൽ പരാതിക്കാരും തൃപ്തി പ്രകടിപ്പിച്ചിരുന്നു. എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനാണ് ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ചേന്ദമംഗലം സ്വദേശി ഋതു ജയൻ അയൽവാസികളായ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തിയത്. ഉഷ, ഭർത്താവ് വേണു,മകൾ വിനീഷ എന്നിവരാണ് ഋതു ജയന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രതി ഋതു ബൈക്കിന്റെ സ്റ്റമ്പ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ മൂന്നുപേരുടെയും തലയ്ക്കാണ് ഗുരുതര പരിക്കേറ്റിരുന്നത്. ഈ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

വിനീഷയുടെ ഭർത്താവ് ജിതിൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. ജിതിനും വിനീഷക്കും രണ്ട് കുട്ടികളുണ്ട്.



Similar Posts