< Back
Kerala
കോട്ടയം നഴ്സിങ് കോളജ് റാഗിങ്; വീഴ്ചയിട്ടുണ്ടായിട്ടില്ലെന്ന് കോളേജ് പ്രിൻസിപ്പൽ, മുമ്പൊന്നും പരാതി ഉയർന്നിട്ടില്ല
Kerala

കോട്ടയം നഴ്സിങ് കോളജ് റാഗിങ്; വീഴ്ചയിട്ടുണ്ടായിട്ടില്ലെന്ന് കോളേജ് പ്രിൻസിപ്പൽ, മുമ്പൊന്നും പരാതി ഉയർന്നിട്ടില്ല

Web Desk
|
13 Feb 2025 5:57 PM IST

അടുത്ത ആഴ്ച രക്ഷകർത്താക്കളുടെ യോഗം വിളിക്കുമെന്നും പ്രിൻസിപ്പൽ

കോട്ടയം: നേഴ്സിങ് കോളേജ് റാഗിങ്ങിൽ വീഴ്ചയിട്ടുണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് കോളേജ് അധികൃതർ. മുമ്പൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ലെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി ആവശ്യപ്പെടുമെന്നും പ്രിൻസിപ്പൽ ഡോ. സുലേഖ പറഞ്ഞു. സംഭവത്തിൽ ചുമതലക്കാരനോട് വിശദീകരണം തേടും. അടുത്ത ആഴ്ച രക്ഷകർത്താക്കളുടെ യോഗം വിളിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.

കോട്ടയം ഗാന്ധിനഗർ ഗവൺമെന്റ് നഴ്സിങ് കോളജിൽ നിന്നാണ് റാഗിങ് പരാതി ഉയർന്നത്. ഗാന്ധിനഗർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ച 6 പരാതികളിൽ ഒന്നിൽ മാത്രമാണ് നിലവിൽ പൊലീസ് കേസെടുത്തത്. കൂടുതൽ പരാതികൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. ആവശ്യമെങ്കിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും.

എന്നാൽ വിഷയത്തിൽ കോളേജിന്റെ നിലപാട് അവിശ്വസനീയമാണെന്നാണ് പോലീസ് കരുതുന്നത്. റാഗിങ് സംബന്ധിച്ച് അറിവില്ലായിരുന്ന കോളജ് അധികൃതരുടെ മൊഴി പോലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. കുട്ടികൾ ക്രൂര പീഡനമേറ്റ് കരഞ്ഞപ്പോൾ ഹോസ്റ്റൽ വാർഡൻ പൊലും കേട്ടില്ലെന്ന മൊഴിയും അവിശ്വസീയമാണ്. ഇക്കാര്യങ്ങൾ പൊലീസ് പരിശോധിക്കും.

പ്രതികളായ സാമൂവൽ, ജീവ, റിജിൽ ജിത്ത്, രാഹുൽ രാജ്, വിവേക് എന്നിവരെ കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

Similar Posts