< Back
Kerala
പ്രണയം നടിച്ച് വീഡിയോ കോളിലൂടെ സ്ക്രീൻ ഷോട്ട് എടുക്കും, പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് പണം തട്ടും; യുവാവ് പിടിയിൽ
Kerala

'പ്രണയം നടിച്ച് വീഡിയോ കോളിലൂടെ സ്ക്രീൻ ഷോട്ട് എടുക്കും, പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് പണം തട്ടും'; യുവാവ് പിടിയിൽ

Web Desk
|
11 Nov 2025 10:46 AM IST

പ്രതിയെ വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കോഴിക്കോട്: പ്രണയം നടിച്ച് വീഡിയോ കോളിലൂടെ സ്ക്രീൻ ഷോട്ട് എടുത്ത് പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചയാൾ പിടിയിൽ. കൂടരഞ്ഞി സ്വദേശി ക്ലെമന്റിനെയാണ് വടകര സൈബർ ക്രൈം പൊലീസ് പിടികൂടിയത്.

പ്രണയിനിയുമായുള്ള സ്വകാര്യ നിമിഷങ്ങളാണ് ഇയാൾ പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചിരുന്നത്. സൈബർ ക്രൈം പൊലീസിലെ ഇൻസ്പെക്ടർ സി.ആർ രാജേഷ് കുമാറും സംഘവുമാണ് പ്രതിയെ പിടികുടിയത്.

പരാതിക്കാരിയും പ്രതിയും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിലെ വീഡിയോ ആണ് ഇയാൾ പ്രചരിപ്പിച്ചത്. പ്രതിയെ വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അന്വേഷ സംഘത്തിൽ എസ്‌സിപിഒ ലിനീഷ് കുമാർ, സിപിഒമാരായ ടി.കെ സാബു, അരുൺ ലാൽ പി.കെ.എം ശ്രീനേഷ് എന്നിവർ ഉൾപ്പെട്ടിരുന്നു.

Similar Posts