< Back
Kerala
ചെമ്മണ്ണാറിൽ മോഷ്ടാവിന്റെ മരണം കൊലപാതകം: ഗൃഹനാഥൻ അറസ്റ്റിൽ
Kerala

ചെമ്മണ്ണാറിൽ മോഷ്ടാവിന്റെ മരണം കൊലപാതകം: ഗൃഹനാഥൻ അറസ്റ്റിൽ

Web Desk
|
7 July 2022 11:26 AM IST

കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ഇടുക്കി: ചെമ്മണ്ണാറിൽ മോഷണത്തിന് ശേഷം മരിച്ച വട്ടപ്പാറ സ്വദേശി ജോസഫിന്റേത് കൊലപാതകമെന്ന് പൊലീസ്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടന്ന വീട്ടിലെ ഗൃഹനാഥൻ രാജേന്ദ്രന്റെ അറസ്റ്റ് ചെയ്തത്. രാജേന്ദ്രനും ജോസഫും തമ്മിലുണ്ടായ മൽപ്പിടിത്തത്തിനിടെ കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ചയാണ് ജോസഫിനെ മോഷണം നടന്ന വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.ജോസഫ് മോഷ്ടിക്കാൻ കയറിയപ്പോൾ ശബ്ദം കേട്ട് രാജേന്ദ്രൻ ഉണരുകയും മല്‍പ്പിടുത്തമുണ്ടാകുകയുമായിരുന്നു.

Similar Posts