< Back
Kerala
പച്ച പെയിന്റടിച്ചതിൽ പ്രതിഷേധം; തിരുമാന്ധാംകുന്ന് ക്ഷേത്ര വളപ്പിലെ കെട്ടിടത്തിന്റെ നിറം മാറ്റി
Kerala

പച്ച പെയിന്റടിച്ചതിൽ പ്രതിഷേധം; തിരുമാന്ധാംകുന്ന് ക്ഷേത്ര വളപ്പിലെ കെട്ടിടത്തിന്റെ നിറം മാറ്റി

Web Desk
|
20 March 2023 7:44 PM IST

പച്ച നിറം മായ്ച്ച് ചന്ദന കളറാണ് അടിച്ചത്

മലപ്പുറം: ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധത്തിനു പിന്നാലെ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്ര വളപ്പിലെ കെട്ടിടത്തിന്‍റെ പെയിന്‍റ് മാറ്റിയടിച്ചു. പച്ച നിറം മായ്ച്ച് ചന്ദന കളറാണ് അടിച്ചത്.

മാര്‍ച്ച് 28ന് തുടങ്ങുന്ന അങ്ങാടിപ്പുറം പൂരത്തിന് മുന്നോടിയായാണ് ക്ഷേത്രത്തിന് പെയിന്‍റടിച്ചത്. ക്ഷേത്ര വളപ്പിലെ കെട്ടിടത്തിന് പച്ച പെയിന്‍റ് അടിച്ചതാണ് ഒരു വിഭാഗം വിവാദമാക്കിയത്. സംഘ്പരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായെത്തി.

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രമാണ് തിരുമാന്ധാംകുന്ന്. ഹിന്ദുഐക്യവേദി പ്രതിനിധികള്‍ പച്ച പെയിന്‍റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം അധികൃതര്‍ക്ക് നിവേദനം നല്‍കി- "പെയിന്‍റ് മാറ്റുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ പച്ചപ്പകൽ ഞങ്ങൾ പരസ്യമായി പെയിന്‍റ് മാറ്റിയടിക്കും. എനിക്ക് പെയിന്‍റിങ് അറിയില്ല. എന്നാലും ഞാനുണ്ടാകും മുന്നിൽ" എന്നാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല കെ.പി പറഞ്ഞത്. പിന്നാലെ പച്ച നിറം മായ്ച്ച് ക്ഷേത്ര കെട്ടിടത്തിന് ചന്ദന നിറം നല്‍കി.






Similar Posts