< Back
Kerala
thiruvalla mdma case
Kerala

തിരുവല്ല എംഡിഎംഎ കേസ് കെട്ടിച്ചമച്ചതെന്ന് പ്രതിയുടെ ഭാര്യ

Web Desk
|
10 March 2025 4:07 PM IST

‘ജ്യൂസ് കുടിക്കാനാണ് പിതാവിനൊപ്പം കുട്ടി പോയത്’

പത്തനംതിട്ട: തിരുവല്ലയിൽ പത്ത് വയസ്സുകാരനെ ഉപയോഗിച്ച് പിതാവ് ലഹരി കടത്തിയെന്ന കേസിൽ പൊലീസിനെതിരെ ആരോപണവുമായി കുട്ടിയുടെ മാതാവ്. കുട്ടിയെ ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന് പരാതി നൽകാൻ പൊലീസാണ് നിർദേശം നൽകിയതെന്ന് മാതാവ് മീഡിയവണിനോട് പറഞ്ഞു. ജ്യൂസ് കുടിക്കാനാണ് പിതാവിനൊപ്പം കുട്ടി പോയത്.

കുട്ടിയെ ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന് ഡിവൈഎസ്പി വാർത്താസമ്മേളനം നടത്തി പറഞ്ഞശേഷമാണ് പൊലീസ് വീട്ടിലെത്തി പരാതി എഴുതി വാങ്ങിയതെന്നാണ് മാതാവ് ആരോപിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരാതി എഴുതി നൽകാൻ കുടുംബത്തോട് ആവശ്യപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതാവ് ചൈൽഡ് ​വെൽഫെയർ കമ്മിറ്റിക്ക് പരാതി നൽകി. കുട്ടിയുടെ മാതാവും പിതാവും ഒരു വർഷമായി പിണങ്ങിക്കഴിയുകയാണ്. മാതാവ് വി​വാഹ മോചനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.

Similar Posts