< Back
Kerala
തിരുവല്ല സ്പാ കൂട്ടബലാത്സംഗക്കേസ്; ഒരാഴ്ച പിന്നിട്ടു, അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ്, പ്രതികൾ ബംഗളൂരുവിലേക്ക് കടന്നുകളഞ്ഞെന്ന് സൂചന
Kerala

തിരുവല്ല സ്പാ കൂട്ടബലാത്സംഗക്കേസ്; ഒരാഴ്ച പിന്നിട്ടു, അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ്, പ്രതികൾ ബംഗളൂരുവിലേക്ക് കടന്നുകളഞ്ഞെന്ന് സൂചന

Web Desk
|
10 Feb 2026 6:54 AM IST

ഒളിവിൽ കഴിഞ്ഞ വരുൺ കുമാറിനെ ഇന്നലെ ആലുവയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു

പത്തനംതിട്ട: സ്പാ കൂട്ടബലാത്സംഗക്കേസിൽ ഒരാഴ്ച പിന്നിടുമ്പോൾ ശേഷിക്കുന്ന മൂന്ന് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കിരൺ, സജിൻ, പ്രഷോഭ് ഉൾപ്പെടെ മൂന്ന് പേരാണ് ഇനിയും പിടിയിലാകാനുള്ളത്. ഇതിൽ രണ്ട് പേർ ബംഗളൂരുവിലേക്ക് കടന്നുകളഞ്ഞെന്നാണ് സൂചന.

ഒളിവിൽ കഴിഞ്ഞ വരുൺ കുമാറിനെ ഇന്നലെ ആലുവയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. സ്പാ ജീവനക്കാരിയെ മരണ സുബിൻ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയപ്പോൾ അതിന് കൂട്ടുനിന്നതിനാണ് വരുൺ ഉൾപ്പെടെ പ്രതിയായത്. കൂട്ടബലാത്സംഗത്തിനാണ് കേസെടുത്തത്. മരണ സുബിന് പുറമെ ബെർലിൻ ദാസ് എന്ന പ്രതിയെയും മുൻപ് പിടികൂടിയിരുന്നു.

ബലാത്സംഗത്തിന് സ്പായിലെ സഹപ്രവർത്തകയുടെ ഒത്താശയുണ്ടെന്ന അതിജീവിതയുടെ വെളിപ്പെടുത്തൽ ഗൗരവത്തോടൊണ് പൊലീസ് കാണുന്നത്. സഹപ്രവർത്തകയും അവരുടെ ആൺസുഹൃത്തും കേസിൽ പ്രതികളായേക്കും. എതിര്‍ ബിസിനസ് ഗ്രൂപ്പ് നല്‍കിയ ക്വട്ടേഷനാണ് സുബിനും കൂട്ടരും നടപ്പാക്കിയതെന്ന ആരോപണവും കേസന്വേഷണത്തിനിടെ ഉയര്‍ന്നിരുന്നു. സ്പാകളില്‍ നിന്ന് മാസപ്പടി വാങ്ങല്‍, ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ തിരുവല്ല സ്റ്റേഷനിലെ ചില പൊലീസുകാര്‍ക്കെതിരായ ആക്ഷേപത്തില്‍ വകുപ്പുതല പരിശോധനയും നടക്കുന്നുണ്ട്.

Similar Posts